ന്യൂഡൽഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ 14 മുഖ്യമന്ത്രിമാർ ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന് വെളിപ്പെടുത്തുന്ന അമിക്കസ് ക്യൂറി റിപ്പോർട്ട് സുപ്രീംകോടതിയിൽ സമർപ്പിച്ചു. ജനപ്രതിനിധികൾ ഉൾപ്പെട്ട കേസുകളിലെ വിചാരണ നടപടികൾ വേഗത്തിലാക്കണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് മുതിർന്ന അഭിഭാഷകനായ വിജയ് ഹൻസാരിയ സുപ്രീംകോടതിക്ക് റിപ്പോർട്ട് നൽകിയത്.
റിപ്പോർട്ട് പ്രകാരം രാജ്യത്ത് ജനപ്രതിനിധികൾക്കെതിരെയുള്ള ക്രിമിനൽ കേസുകളിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കേസുകളിൽ തെലങ്കാന മുഖ്യമന്ത്രി മുന്നിൽ
റിപ്പോർട്ടിലെ വിവരങ്ങൾ അനുസരിച്ച് കൂടുതൽ കേസുകൾ നേരിടുന്ന മുഖ്യമന്ത്രിമാരുടെ പട്ടികയിൽ തെലങ്കാന മുഖ്യമന്ത്രി എ. ......
ബെംഗളൂരു: ആശുപത്രികളിലേക്ക് വിതരണം ചെയ്യാനായി സൂക്ഷിച്ചിരുന്ന വൻതോതിലുള്ള വ്യാജമരുന്ന് ശേഖരം ബെംഗളൂരുവിൽ പിടികൂടി. രാമനഗര ജില്ലയിലെ ബിഡദിയിൽ ലൈസൻസില്ലാതെ പ്രവർത്തിച്ചിരുന്ന അനധികൃത മരുന്ന് നിർമ്മാണ-പാക്കിങ് കേന്ദ്രത്തിൽ നടത്തിയ റെയ്ഡിലാണ് അഞ്ച് കോടിയിലേറെ രൂപ വിലമതിക്കുന്ന വ്യാജമരുന്നുകൾ പിടിച്ചെടുത്തത്.
ഭക്ഷ്യസുരക്ഷാ ഡ്രഗ്സ് അഡ്മിനിസ്ട്രേഷൻ എൻഫോഴ്സ്മെന്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ......
ന്യൂഡൽഹി: രാജ്യത്തെ ടെലികോം മേഖലയിൽ വീണ്ടും താരിഫ് വർധനയ്ക്ക് കളമൊരുങ്ങുന്നതായി സൂചന. വലിയൊരു ഇടവേളയ്ക്കുശേഷം മൊബൈൽ റീച്ചാർജ് നിരക്കുകൾ ഉയർത്താനുള്ള നീക്കത്തിലാണ് മുൻനിര ടെലികോം കമ്പനികളെന്നാണ് വിപണി വിലയിരുത്തൽ.
എയർടെൽ തിരഞ്ഞെടുത്ത എൻട്രി ലെവൽ പ്രീപെയ്ഡ് ഡേറ്റാ പ്ലാനുകൾ കഴിഞ്ഞയാഴ്ച പിൻവലിച്ചതിന് പിന്നാലെയാണ് നിരക്ക് വർധന സംബന്ധിച്ച ചർച്ചകൾ സജീവമായത്. ......
ബെംഗളൂരു: ചിക്കബൻവാരയിൽ ഭർത്താവിനെയും അഞ്ചുവയസുകാരനായ മകനെയും കൊലപ്പെടുത്തിയ കേസിൽ യുവതിയും കാമുകനും അറസ്റ്റിൽ. 34-കാരനായ അഭിനന്ദനും മകൻ യദുവീറുമാണ് കൊല്ലപ്പെട്ടത്. ......
ഇന്നലെ നടന്ന തമിഴ്നാട് നിയമസഭാ സമ്മേളനത്തിൽ പല നാടകീയ സംഭവങ്ങൾ അരങ്ങേറുകയുണ്ടായി! അതിൽ ഒന്ന് വനം വകുപ്പ് മന്ത്രിയായ ആർ.വി.രഞ്ജിത്ത് കുമാർ സംസാരിക്കവെ മുൻ മുഖ്യമന്ത്രി കരുണാനിധിയുടെ പേര് മാത്രം പരാമർശിച്ച് സംസാരിച്ചപ്പോൾ ഉണ്ടായ സംഭവമാണ്. മുൻ മുഖ്യമന്ത്രിയും ഡി.എം.കെ. ......
ഇന്നലെ നടന്ന തമിഴ്നാട് നിയമസഭാ സമ്മേളനത്തിൽ പല നാടകീയ സംഭവങ്ങൾ അരങ്ങേറുകയുണ്ടായി! അതിൽ ഒന്ന് വനം വകുപ്പ് മന്ത്രിയായ ആർ.വി.രഞ്ജിത്ത് കുമാർ സംസാരിക്കവെ മുൻ മുഖ്യമന്ത്രി കരുണാനിധിയുടെ പേര് മാത്രം പരാമർശിച്ച് സംസാരിച്ചപ്പോൾ ഉണ്ടായ സംഭവമാണ്. മുൻ മുഖ്യമന്ത്രിയും ഡി.എം.കെ. ......
ബംഗളുരു: കർണാടക മുഖ്യമന്ത്രിയെ പലപ്പോഴും പ്രതിസന്ധിയിലാക്കുന്ന പ്രശ്നമാണ് കാവേരി നദീജലം പങ്കിടൽ തർക്കം. മഴ കുറഞ്ഞ് ഡാമുകളിൽ ജലനിരപ്പ് താഴ്ന്നിരുന്നാലും തമിഴ്നാടിന് വെള്ളം വിട്ടുകൊടുക്കാനുള്ള ഉത്തരവ് പാലിക്കാതിരിക്കാൻ കർണാടകത്തിന് സാധിക്കില്ല. ......
മുംബൈ: മഹാത്മാഗാന്ധി വധക്കേസിലെ പ്രതി നാഥുറാം ഗോഡ്സെ സജീവ ആർ.എസ്.എസ്. അംഗമായിരുന്നെന്ന് വിനായക് ദാമോദർ സവർക്കറുടെ കൊച്ചുമകൻ സത്യകി സവർക്കർ.......
മുംബൈ: രാജ്യത്തെ ദശലക്ഷക്കണക്കിന് കുടുംബങ്ങൾ ദിവസവും ഉപയോഗിക്കുന്ന പാലിന്റെ ശുദ്ധിയെക്കുറിച്ച് ആശങ്ക ഉയർത്തുന്ന വെളിപ്പെടുത്തലുമായി മഹാരാഷ്ട്ര ഫൂഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ). യഥാർഥ പാലിന് പകരം രാസവസ്തുക്കൾ ഉപയോഗിച്ച് കൃത്രിമ പാൽ നിർമിക്കുന്ന സമാന്തര യൂണിറ്റുകൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നു എന്നാണ് വെളിപ്പെടുത്തൽ. ......
ന്യൂഡൽഹി: സിവാനിൽ അടുത്തിടെ നടന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിനിടെ എകെ-47 റൈഫിൾ ഉപയോഗിച്ച് വെടിവെപ്പ് നടന്നിരുന്നുവെന്നും എന്നാൽ വെടിയുതിർത്തത് ആകാശത്തേക്കാണെന്നും സുപ്രീം കോടതിയെ അറിയിച്ച് ബിഹാർ സർക്കാർ. പ്രക്ഷോഭകർക്ക് നേരെ അമിത ബലപ്രയോഗം നടത്തിയിട്ടില്ലെന്നും സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
ജെപി ചൗക്കിന് സമീപം പ്രതിഷേധക്കാരുടെ ഇടയിൽ അകപ്പെട്ടുപോയതിനെ തുടർന്നാണ് ഒരു പൊലീസ് കോൺസ്റ്റബിൾ എകെ-47 റൈഫിളിൽ നിന്ന് നാല് റൗണ്ട് വെടിയുതിർത്തത്. ......